പെരിയ :ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ വനിതാവിംഗ് കുടുംബസംഗമവും ഓണാഘോഷവും നടത്തി. ചെർക്കാപ്പാറ മരിയാ ഭവൻ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഓണസദ്യയ്ക്കുള്ള ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു.ആഘോഷ പരിപാടികൾ പുല്ലൂർ -പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷൻ ഉദ്‌ഘാടനം ചെയ്‌തു.വനിതാവിംഗ് ജില്ലാ കോഡിനേറ്റർ പ്രജിതാ കലാധരൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.എ ജില്ലാ പ്രസിഡന്റ് എൻ.എ. ഭരതൻ ,സംസ്ഥാന നേച്ചർ ക്ലമ്പ് കോഡിനേറ്റർ ഗോവിന്ദൻ ചങ്ങരംകാട്,സംസ്ഥാന കമ്മറ്റിയംഗം ഹരീഷ് പാലക്കുന്ന്,ജില്ലാ സെകട്ടറി എ.വാസു, കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് പ്രജിത്ത് കളർപ്ലസ്,മാവുങ്കാൽ യുണിറ്റ് പ്രസിഡന്റ് എം.ജി.സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഉഷ കളർപ്ലസ് പ്രാർത്ഥനാ ഗാനം ആലപിച്ചു. രമ്യാ രാജീവൻ സ്വാഗതവും പത്മജാ ബാബു നന്ദിയും പറഞ്ഞു.