payyannur

പയ്യന്നൂർ : ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി നഗരസഭ , കവ്വായി കായലോരത്ത് സംഘടിപ്പിക്കുന്ന സ്വച്ഛത റാലിക്ക് സംഘാടക രൂപീകരിച്ചു.നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ജയ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി.സജിത അദ്ധ്യക്ഷത വഹിച്ചു , കൗൺസിലർ കെ.കെ.ഫൽഗുനൻ, സൂപ്രണ്ട് കെ.ഹരിപ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടർ സി.സുരേഷ്‌കുമാർ , ശുചിത്വമിഷൻ ആർ.പി. ജാഫർ സംസാരിച്ചു. സംഘാടകസമിതി ചെയർമാനായി , ചെയർപേഴ്സൺ കെ.വി.ലളിതയെയും, കൺവീനറായി കൗൺസിലർ എ. നസീമയെയും തിരഞ്ഞെടുത്തു. പുഴയും, കായലോരങ്ങളും ശുചീകരിച്ച് സംരക്ഷിക്കണമെന്ന സന്ദേശമുയർത്തി 17 ന് കവ്വായി ബാങ്ക് പരിസരത്ത് നിന്ന് ആരംഭിക്കുന്ന സ്വച്ഛത റാലി കവ്വായി പുഴയോരത്ത് സമാപിക്കും, തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.