cng-mock-drill

പെരിയ: സി എൻ വാതക ഫില്ലിംഗ് സ്റ്റേഷനിൽ വാതകം ഇറക്കുമ്പോഴും വാഹനങ്ങളിൽ നിറക്കുമ്പോഴും വാതക ചോർച്ച ഉണ്ടായാൽ എങ്ങിനെ രക്ഷാപ്രവർത്തനം നടത്താം എന്നതിനെ കുറിച്ച് മോക്ഡ്രീൽ സംഘടിപ്പിച്ചു. അപകടം ഉണ്ടായാൽ യാതൊരു കാരണവശാലും പമ്പിൽ എത്തിയ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ പാടില്ല. അവ ആൾക്കാരുടെ സഹായത്തോടെ തള്ളി സുരക്ഷിത സ്ഥലത്തേക്ക് മാറ്റണം. സിഎൻ.ജി ഗ്യാസ് പാചക ഗ്യാസിന്റെ അത്രയും അപകടകാരിയല്ലെങ്കിലും ജീവനക്കാരും ഡ്രൈവർമാരും ജാഗ്രത പുലർത്താൻ വേണ്ടിയാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. എച്ച്.എസ്.ഇ ഡെപ്യൂട്ടി മാനേജർ മുഹമ്മദ് ജബ്ബാർ , സിനിയർ എൻജിനിയർ സച്ചിൻ സുരേഷ്, ജെ.ആകാശ് , കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ പി.വി.പവിത്രൻ , ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ ഡ്രൈവർ ഇ.കെ.അജിത്ത്, പമ്പ് മാനേജർ ജയൻ മറ്റു ജിവനക്കാർ, ഡ്രൈവർമാർ എന്നിവരും പങ്കെടുത്തു.