karma
വിശ്വകർമ്മ

കൂത്തുപറമ്പ്:വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി തലശ്ശേരി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള വിശ്വകർമ്മ ദിനാഘോഷം 17ന് കൂത്തുപറമ്പിൽ നടക്കും. രാവിലെ 9.30ന് സിറ്റി ഓഡിറ്റോറിയത്തിലെ എൻ.പി. നാണു നഗറിൽ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ചിത്രരചനയും കുട്ടികളുടെ വിവിധ പരിപാടികളും നടക്കും. ഉച്ചക്ക് ശേഷം 3 മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യും. തുടർന്ന് എസ് എസ് എൽസി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി.സുജാത ടീച്ചർ അനുമോദിക്കും. മുത്തുകൃഷ്ണൻ ആചാരി മുഖ്യപ്രഭാഷണം നടത്തും. എൺപതു വയസ് പൂർത്തിയായ വിശ്വകർമ്മജരെ ജില്ലാ സെക്രട്ടറി എസ്.ഓമനക്കുട്ടൻ ആദരിക്കും. വാർത്താസമ്മേളനത്തിൽ വി.എസ്.എസ് താലൂക്ക് പ്രസിഡന്റ് ഇ.ഗംഗാധരൻ, താലൂക്ക് സെക്രട്ടറി എൻ.കെ.ഷാജി, സംഘാടക സമിതി ചെയർമാൻ എൻ.പി. പ്രകാശൻ,പി.വി. ശ്രീധരൻ, പത്മനാഭൻ പാണ്ഡ്യ ചേരി, താലൂക്ക് വൈസ് പ്രസിഡന്റ് പവിത്രൻ മാസ്റ്റർ, സി പി.പ്രേമൻ എന്നിവർ പങ്കെടുത്തു.