raging

കണ്ണൂർ: കണ്ണൂർ സിറ്റി ജാമിയ ഹംദർദ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ റാഗിംഗിന്റെ ഭാഗമായി മർദ്ദിച്ച സംഭവത്തിൽ മൂന്ന് സീനിയർ വിദ്യാർത്ഥികളെ കോളേജ് അധികൃതർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. എ. ആർ റിസ്വാൻ, പി. മുഹമ്മദ് നഫ്റാൻ, റോഷൻതാജ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച്ച ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥി മുഹമ്മദ് അജ്മൽ കുഞ്ഞിപ്പുരയ്ക്കാണ് മർദ്ദനമേറ്റത്. കോളേജ് ഗ്രൗണ്ടിൽ വച്ചു സീനിയർ വിദ്യാർത്ഥികളായ മൂന്ന് പേരും തന്നെ റാഗ് ചെയ്തുവെന്നും എതിർത്തപ്പോൾ ശുചിമുറിയിൽ കൊണ്ടു പോയി മർദ്ദിച്ചുവെന്നുമാണ് ജൂനിയർ വിദ്യാർത്ഥിയുടെ പരാതി.കണ്ണൂർ സിറ്റി പൊലീസാണ് കേസെടുത്തത്. റാഗ് ചെയ്ത മൂന്ന് വിദ്യാർത്ഥികളെയും കോളേജിൽ നിന്നും പുറത്താക്കിയതായി പ്രിൻസിപ്പാൽ അറിയിച്ചു.