photo-

കണ്ണൂർ:പ്രസ് ക്ലബ് പരിസരത്ത് മദ്യലഹരിയിൽ സ്വി​റ്റ്‌സർലാൻഡ് സ്വദേശിയായ യുവാവിന്റെ പരാക്രമം . ഇന്നലെ രാവിലെ ഷബ് ലൂക്കോസ് എന്നയാളാണ് മദ്യലഹരിയിൽ നഗരത്തിൽ പ്രശ്നമുണ്ടാക്കിയത്. വഴിയോര കച്ചവടക്കാർക്കും കാൽ നടയാത്രക്കാർക്കും നേരെ പ്രകോപനപരമായി പെരുമാറുകയായിരുന്നു. വാഹനങ്ങൾക്കു നേരെയും അക്രമം നടത്താൻ ശ്രമം നടത്തി. സമീപത്തുള്ളവർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവിടെ നിന്നും മാ​റ്റാൻ ശ്രമിച്ച പൊലീസിനു നേരെയും ഈയാൾ തട്ടിക്കയറി. ഒടുവിൽ പൊലീസ് പിടികൂടുമെന്നായപ്പോൾ തിരക്കേറിയ റോഡിൽ കിടന്ന് ബഹളം വച്ചു. പിന്നീട് അഗ്‌നിരക്ഷാ സേനയെത്തി യുവാവിനെ പിടികൂടി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാ​റ്റുകയായിരുന്നു. പൊലീസ് ജില്ലാ ഭരണകൂടത്തെ വിവരമറിയിച്ചതിനെ തുടർന്ന് ജില്ലാഭരണം ഡൽഹിയിലെ സ്വി​റ്റ്‌സർലാന്റ് എംബസിയുമായി ബന്ധപ്പെട്ട് യുവാവിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണ്.