photo
രഞ്ജിതയ്ക്കായി ഒരുക്കിയ വീടിന്റെ താക്കോൽദാനം സുരേഷ് ഗോപി നിർവ്വഹിക്കുന്നു

പഴയങ്ങാടി: തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചതിന്റെ പേരിൽ കുടുംബ വീട്ടിൽ നിന്ന് പിടയിറങ്ങേണ്ടി വന്ന അതിയടത്തെ രഞ്ജിതയ്ക്കും കുടുംബത്തിനും വീടൊരുക്കി നടനും മുൻ എം.പി.യുമായ സുരേഷ് ഗോപി. വീടിന്റെ താക്കോൽദാനം നടൻ നിർവ്വഹിച്ചു. തുടർന്ന് ഗൃഹപ്രവേശനവും പാലുകാച്ചൽ ചടങ്ങും നടന്നു. ചടങ്ങിൽ ബി.ജെ പി സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, വൽസൻ തില്ലങ്കേരി, കെ. തമ്പാൻ, കെ.പി. അരുൺ, പ്രഭാകരൻ കടന്നപ്പള്ളി, സി. നാരായണൻ, മധു മാട്ടൂൽ, റിനോയ് ഫെലിക്സ് തുടങ്ങിയവർ സംബന്ധിച്ചു.