ഉദുമ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബി.ജെ.പി ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കളനാട് പോസ്റ്റ് ഓഫീസ് മേൽപ്പറമ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പോസ്റ്റ് കാർഡ് അയച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ:കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല സെൽ കോഡിനേറ്റർ എൻ .ബാബുരാജ് , മണ്ഡലം ഉപാദ്ധ്യക്ഷൻ സദാശിവൻ മണിയങ്ങാനം എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി.വി. സുരേഷ് സ്വാഗതം പറഞ്ഞു. യോഗത്തിൽ പാർട്ടി, മോർച്ചാ ജില്ലാ ഭാരവാഹികളും വാർഡ് മെമ്പർമാരും സംബന്ധിച്ചു.
ബിജെപി ഉദുമ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മേൽപറമ്പ കളനാട് പോസ്റ്റ് ഓഫീസിൽ പോസ്റ്റ് കാർഡ് അയക്കൽ പരിപാടി സംസ്ഥാന സെക്രട്ടറി അഡ്വ, കെ. ശ്രീകാന്ത് ഉദ്‌ഘാടനം ചെയ്യുന്നു