ഇരിട്ടി: വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബി.എം.എസിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. പയഞ്ചേരി കൈരാതി കിരാത ക്ഷേത്രത്തിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ഇരിട്ടി പഴയ സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് ഓപ്പൺ ഓഡിറ്റോറോയത്തിൽ നടന്ന പൊതുസമ്മേളനം എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീവൻ ചാത്തോത്ത് ഉദ്ഘാടനം ചെയ്തു. ഇരിട്ടി മേഖലാ പ്രസിഡന്റ് ശശീന്ദ്രൻ കല്ല്യാട് അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് കണ്ണൂർ വിഭാഗ് സഹ ബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ് അഡ്വ. ആർ. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. പുരുഷോത്തമൻ, പേരാവൂർ മേഖലാ പ്രസിഡന്റ് കെ. രാജൻ, സെക്രട്ടറി പി.കെ. ഷാബു, കെ. ധനഞ്ജയൻ എന്നിവർ സംസാരിച്ചു.