sumekan
കേരള മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോ. സംസ്ഥാന കണ്‍വെന്‍ഷന്റെ ഭാഗമായി കാല്‍നൂറ്റാണ്ടു പൂര്‍ത്തിയാക്കിയ വ്യാപാരികളെ കെ.വി സുമേഷ് എം. എല്‍. എ പൊന്നാടയണിയിച്ചു ആദരിക്കുന്നു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം. എല്‍. എ സമീപം

കണ്ണൂർ: കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവൻഷൻ താവക്കരയിലെ ഹോട്ടൽ ബ്ളൂനൈലിൽ രാമചന്ദ്രൻ കടന്നപ്പളളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി സുമേഷ് എം.എൽ.എ മുഖ്യാതിഥിയായി. മെഡിക്കൽ ഉപകരണ രംഗത്ത് കാൽനൂറ്റാണ്ടു പൂർത്തിയാക്കിയ വ്യാപാരികളെ കെ.വി സുമേഷ് പൊന്നാടയണിയിച്ചു ആദരിച്ചു.
കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ സുവനീർ പ്രകാശനം ചെയ്തു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു മുഖ്യപ്രഭാഷണം നടത്തി. എസ്. ദിനേശ്, വി. ഗോപിനാഥ്, വി. അജിത്ത് കുമാർ, കെ.കെ ജയരാജ്, എസ്. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.