കാഞ്ഞങ്ങാട്: ദേശീയ സേവാഭാരതി കാസർകോട് ജില്ലാ പ്രതിനിധി സമ്മേളനം കാഞ്ഞങ്ങാട് എസ്.എസ് കലാമന്ദിരത്തിൽ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ വെങ്കിടേശ്വരലു ഉദ്ഘാടനം ചെയ്തു. സ്വാമി ശ്രീഭൂമാനന്ദപുരി അനുഗ്രഹ ഭാഷണം നടത്തി. സേവഭാരതി ജില്ലാ പ്രസിഡന്റ് സി.കെ. വേണുഗോപാലൻ അദ്ധ്യക്ഷനായി. ലഹരി മുക്തമായ കേരളത്തിനായി രാഷ്ടീയ സ്വയം സേവക സംഘം പ്രാന്ത കാര്യകാരി മണ്ഡൽ അംഗീകരിച്ച പ്രമേയം എ.കെ. സംഗീത വിജയൻ അവതരിപ്പിച്ചു. ആർ.എസ്.എസ് ജില്ലാ സംഘചാലക് കെ. ദാമോദരൻ, ജനറൽ സെക്രട്ടറി ഇ. മോഹൻ ബാബു, സെക്രട്ടറി പ്രീതാ മുരളീകൃഷ്ണൻ, കെ. രാധാകൃഷ്ണൻ പെരിയങ്ങാനം എന്നിവർ സംസാരിച്ചു.
സംസ്‌കൃതത്തിലും മലയാളത്തിലുള്ള ഗ്രന്ഥങ്ങൾ അനായാസമായി പാരായണം ചെയ്യുന്ന അതിഥി അന്തർജനത്തെ സംസ്ഥാന സെക്രട്ടറി കെ. സുരേഷ് കുമാർ ആദരിച്ചു. ജില്ലാ സെക്രട്ടറി ശ്രീധരൻ പരവനടുക്കം സ്വാഗതവും കെ.വി.ലക്ഷ്മണൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ കണ്ണൂർ വിഭാഗ് വ്യവസ്ഥാ പ്രമുഖ് പി .സജീവൻ പ്രഭാഷണം നടത്തി. ഏച്ചിക്കാനം ബാലസദനത്തിന് എൻ.ജി.ഒ സംഘ് കാസർകോട് ജില്ലാ കമ്മിറ്റി കമ്പ്യൂട്ടർ കൈമാറി. ഭാരവാഹികൾ: സി.കെ വേണുഗോപാലൻ (പ്രസിഡന്റ്), ടി.വി. അശോക് കുമാർ, എ കെ.സംഗീത വിജയൻ (വൈസ് പ്രസിഡന്റ്), നീലേശ്വരം ഉണ്ണികൃഷ്ണൻ (സംഘടന സെക്രട്ടറി),ഇ. മോഹൻ ബാബു (ജനറൽ സെക്രട്ടറി), പ്രീതാ മുരളീകൃഷ്ണൻ, ശ്രീധരൻ പരവനടുക്കം (സെക്രട്ടറി), രാമനാഥപ്രഭു (ട്രഷറർ).