പേരാവൂർ: മൗണ്ട് കാർമൽ ആശ്രമത്തിന്റെ ഗ്രോട്ടോയിലുള്ള നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഇന്നലെ പുലർച്ചെ ഗ്രോട്ടോയുടെ ഗ്ലാസ് ഡോർ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ ആശ്രമം അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഗ്രോട്ടോയുടെ മുകളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയുടെ കാമറ മുകളിലേക്ക് തിരിച്ചുവച്ച നിലയിലാണ്.
കമ്പി ഉപയോഗിച്ച് ഗ്രോട്ടോയുടെ വാതിൽത്തുറന്ന് അതിനുള്ളിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മോഷണം നടത്താനുപയോഗിച്ചെന്ന് കരുതുന്ന കമ്പി സമീപത്തുനിന്നും കിട്ടിയിട്ടുണ്ട്. ആശ്രമം അധികൃതരുടെ പരാതിയെത്തുടർന്ന് പേരാവൂർ സി.ഐ എം.എൻ.ബിജോയിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.