mp
കുശാൽനഗർ പ്രിയദർശിനി ക്ലബിന്റെ ഒന്നാം വാർഷികാഘോഷം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: കുശാൽനഗർ പ്രിയദർശിനി ക്ലബിന്റെ ഒന്നാം വാർഷികാഘോഷം ഭാരത് ജോഡോ നഗറിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെയും ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു. ക്ലബ് പ്രസിഡന്റ് ടി. രതീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഇൻ ചാർജ്ജ് എൻ.കെ. രത്നാകരൻ, മണ്ഡലം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, ജില്ലാ സെക്രട്ടറി ഇസ്മായിൽ ചിത്താരി, അനിൽ വാഴുന്നോറൊടി, ടി. കുഞ്ഞികൃഷ്ണൻ, മുസ്ലീം ലീഗ് വാർഡ് സെക്രട്ടറി കരീം, ക്ലബ് രക്ഷാധികാരികളായ ഭരതൻ, ഭാസ്കരൻ, വേണു തുടങ്ങിയവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി സി.എച്ച് തസ്റീന സ്വാഗതവും ക്ലബ് വൈസ് പ്രസിഡന്റ് ജയശ്രീ നന്ദിയും പറഞ്ഞു.