 
നർക്കിലക്കാട്: മഹിളാ അസോസിയേഷൻ എളേരി ഏരിയ സമ്മേളനം കൊന്നക്കാട് ചൈത്രവാഹിനി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് പി.സി സുബൈദ ഉദ്ഘാടനം ചെയ്തു. നാല് പതിറ്റാണ്ടിലേറെ കാലം ആരോഗ്യ രംഗത്ത് സ്തുത്യർഹമായ സേവനം നടത്തിയ കൊന്നക്കാടിന്റെ സ്വന്തം ഡോക്ടറമ്മയായ ഡോ. വിലാസിനിയെ സമ്മേളനത്തിൽ ആദരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. പി.പി ശ്യാമളാദേവി, പി. ബേബി എന്നിവർ സംബന്ധിച്ചു. സമാപന സമ്മേളനം വൈകിട്ട് സംസ്ഥാന ട്രഷറർ ഇ. പത്മാവതി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: പ്രസീത രാജൻ (പ്രസിഡന്റ് ), ടി.കെ ചന്ദ്രമ്മ (സെക്രട്ടറി), സുധ രാജേഷ് (ട്രഷറർ).