cpi

തളിപ്പറമ്പ്: സി.പി.ഐ ലഹരിവിരുദ്ധ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം നാളെ തളിപ്പറമ്പിൽ നടക്കും ലഹരിക്കെതിരെ ചിത്രരചനയും പ്രദർശനവും ജനകീയ കൂട്ടായ്മയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവുംനാളെ വൈകുന്നേരം നാലരക്ക് ടൗൺ സ്ക്വയറിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ നിർവഹിക്കും.അന്നേദിവസം രാവിലെ 10.30 മുതൽ ടൗൺ സ്ക്വയറിൽ ചിത്രരചനാ ക്യാമ്പും പ്രദർശനവും നടക്കും. ചിത്രകാരൻ എബി എൻ ജോസഫ് ഉദ്ഘാടനം നിർവഹിക്കും. 23ന് വൈകുന്നേരം ജില്ലയിലെ മറ്റ് 12 മണ്ഡലം കേന്ദ്രങ്ങളിലും ലഹരിവിരുദ്ധ ജനകീയ സദസുകൾ സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയംഗങ്ങളായ വേലി ക്കാത്ത് രാഘവൻ, വി.വി കണ്ണൻ, കോമത്ത് മുരളീധരൻ, മണ്ഡലം സെക്രട്ടറി പി.കെ മുജീബ് റഹ്മാൻ, ലോക്കൽ സെക ട്ടറി സി. ലക്ഷ്മണൻ പങ്കെടുത്തു..