തലശ്ശേരി: ചെള്ള് പനി റിപ്പോർട്ട് ചെയ്ത കോടിയേരി പ്രാഥമികാരോഗ്യ പരിധിയിൽ ജാഗ്രതാ നിർദ്ദേശവും, പ്രതിരോധ പ്രവർത്തനവും ഊർജ്ജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ രോഗ പര്യവേഷണ വിഭാഗം എന്നിവയുടെ നിർദ്ദേശത്തെ തുടർന്ന് , തലശ്ശേരി നഗരസഭ, ഡി.വി.സി. യൂണിറ്റിന്റെ തലശ്ശേരി ശാഖ എന്നിവയെ ഏകോപിപ്പിച്ചു കൊണ്ട് കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗം വിപുലമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.

വാർഡ് കൗൺസിലർ സിന്ധുവിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ പനി സർവ്വേ നടത്തുകയും, രോഗ സാദ്ധ്യത ഉള്ള പത്ത് പേർക്ക് പി.എച്ച്.സി. യിലെ ഡോക്ടർ മമത മനോഹർ, ഹെൽത്ത് ഇൻസ്പക്ടർ ടെനിസൻ തോമസ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ ബിന്ധ്യഎന്നിവർ ഡോക്സി സൈക്ളിൻ പ്രതിരോധ ഗുളികൾ നല്ക്കുകയും ചെയ്തു. പനി സർവ്വേയിൽ പബ്ലിക്ക് ഹെൽത്ത് നഴ്സ് എം. നൗഫിമോൾ. ആശാപ്രവർത്തകരായ ടി രേഷ്മ., കെ.ടി.. ഗീത എന്നിവർ പങ്കാളികളായി.

ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരികരിക്കുന്നതിനായി തൊട്ടടുത്ത അംഗൻവാടിയിൽ വച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസ് ഡോ. മംമ്ത മനോഹർ, ഹെൽത്ത് ഇൻസ്‌പെക്ടർ ടെനിസൻ തോമസ് എന്നിവർ നടത്തി. അംഗൻവാടി വർക്കർ കെ. ജീജ സ്വാഗതം പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ടെക്നിക്കൽ അസിസ്റ്റന്റ് ഇ.എ ശശിധരൻ, ബയോളജിസ്റ്റ് ചാക്കോ, എപിഡമോളജിസ്റ്റ് അഭിഷേക് എന്നിവർ സ്ഥലം സന്ദർശിച്ചു.