ajay-
കാട്ടുപന്നിയുടെ ആക്രമണത്തിനിരയായ അജയ് തകർന്ന സ്കൂട്ടറിന് അരികിൽ

നർക്കിലക്കാട് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അച്ഛനും മകൾക്കും കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. സ്കൂട്ടർ പൂർണ്ണമായും തകർത്തു. ഭീമനടി കുറിഞ്ചേരിയിലെ കുന്നത്ത് പറമ്പിൽ അജയ് (35) മകൾ അനന്യ (11) എന്നിവർക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. വെള്ളരിക്കുണ്ട് ടൗണിലെ ഡാൻസ് സ്കൂളിൽ നിന്ന് മകളുടെ ഡാൻസ് പരിശീലനം കഴിഞ്ഞ് വൈകുന്നേരം നാല് മണിക്ക് വീട്ടിലേക്ക് സ്കൂട്ടർ ഓടിച്ചു വരുമ്പോൾ ആണ് സംഭവം. പ്ലാച്ചിക്കര ഫോറസ്റ്റിന് സമീപം വച്ച് കാട്ടുപന്നി ഇവർക്ക് നേരെ ചാടി വീഴുകയായിരുന്നു. അനന്യക്കും അജയിനും പരിക്കുണ്ട്. സ്കൂട്ടർ പൂർണ്ണമായും തകർന്നു. റിപ്പയർ ചെയ്യാൻ 30000 രുപയുടെ ചിലവ് വരും.കഴിഞ്ഞ ദിവസം ബളാൽ പഞ്ചായത്തിലും ചിലർക്ക് നേരെ കാട്ടു പന്നിയുടെ ആക്രമണം ഉണ്ടായിരുന്നു.