പരപ്പ: എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് കാഞ്ഞങ്ങാട് സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റിന് മുന്നോടിയായി നടന്ന സംസ്ഥാന ജാഥയിൽ ഉപഹാരമായി ബ്ലോക്ക് മേഖലാ കമ്മിറ്റികൾ ഏറ്റുവാങ്ങിയ ബാഗും കുടയും നോട്ടുപുസ്തകങ്ങളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിതരണം ചെയ്തു. പരപ്പ മേഖലയിലെ പുലിയംകുളം യൂണിറ്റിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം നിർവ്വഹിച്ചു. എ.ആർ.അഗജ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.വി. രതീഷ്, സി.പി.എം പരപ്പ ലോക്കൽ സെക്രട്ടറി എ.ആർ.രാജു, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എച്ച്.അബ്ദുൾ നാസർ, വി.ബാലകൃഷ്ണൻ, ഗിരീഷ് കാരാട്ട്, സിനീഷ് കുമാർ,പി.സുജിത്കുമാർ, എം.ധനേഷ് ,അമൽ തങ്കച്ചൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.