ഇരിട്ടി: ഗുരുദേവ മഹാസമാധിയോടനുബന്ധിച്ച് ഇരിട്ടി മേഖലയിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ ആലാപനം, പ്രഭാഷണം, ലഹരിക്കെതിരെയുള്ള ബോധവൽക്കരണം, ഉപവാസം തുടങ്ങി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു. ഇരിട്ടി എസ്.എൻ.ഡി.പി യോഗം യൂണിയന്റെ ആഭിമുഖ്യത്തിൽ കല്ലുമുട്ടി ശ്രീനാരായണ ഗുരുമന്ദിരത്തിൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന തുടങ്ങിയവ നടന്നു. എ.എൻ സുകുമാരൻ, ലക്ഷ്മിക്കുട്ടി, പി.കെ രാമൻ, പി.പി കുഞ്ഞുഞ്ഞ്, വി.ഭാസ്‌കരൻ എന്നിവർ പ്രഭാഷണം നടത്തി. പി.എൻ ബാബു, കെ.വി അജി, കെ.കെസോമൻ, കെ.എം രാജൻ, പി.ജി രാമകൃഷ്ണൻ, എ.എം കൃഷ്ണൻകുട്ടി, ചന്ദ്രമതി, വിജയൻ ചാത്തോത്ത്, രാജു കുളിഞ്ഞ, അജിത്ത് എടക്കാനം, നിർമ്മലാഅനിരുദ്ധൻ നേതൃത്വം കൊടുത്തു. പൂജാദി കർമ്മങ്ങൾക്ക് ശ്രീ പ്രസാദ് ശാന്തി നേതൃത്വം കൊടുത്തു.

കേളകം മൂർചിലക്കാട് ഭഗവതി ക്ഷേത്രത്തിൽ നടന്ന സമാധിദിന ചടങ്ങിൽ പി.എൻ ഷാജൻ, സജീവൻ തോട്ടികൂടി എന്നിവർ പ്രഭാഷണം നടത്തി. ഷാജു തണ്ടപ്പുറം, രാമചന്ദ്രൻ സി ആർ നേതൃത്വം നൽകി. കണിച്ചാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഗുരുദേവ കൃതികളെ കുറിച്ച് ടി.വി പ്രസാദ് സംസാരിച്ചു. ഉളിക്കൽ ശ്രീനാരായണ ഗുരു മന്ദിരത്തിൽ ശാഖാ പ്രസിഡന്റ് എ.എസ്‌ മോഹനൻ പ്രഭാഷണം നടത്തി. ബിന്ദു നേതൃത്വം നൽകി. പടിയൂർ ശ്രീനാരായണഗുരു മന്ദിരത്തിൽ നടന്ന സമാധി ദിനാചരണത്തിൽ സുരേന്ദ്രൻ മുടപ്പേൽ, ശശി മുന്നോടിയിൽ, അജേഷ് ചിറയിൽ എന്നിവർ നേതൃത്വം നല്കി. കൊട്ടിയൂർ ശ്രീനാരായണ ഗുരു ക്ഷേത്രത്തിൽ നടന്ന ചടങ്ങിന് തങ്കപ്പൻ, പി.ജി ജയരാജൻ എന്നിവർ നേതൃത്വം കൊടുത്തു.

പയ്യാവൂർ കോയിപ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ബിജുമോൻ, ജയരാജ് പുതുക്കുളം, സുരേന്ദ്രൻ തലച്ചിറ നേതൃത്വം നൽകി. ആനപ്പന്തി ശ്രീനാരായണ ഗുരു മന്ദിരത്തിൽ നടന്ന ചടങ്ങിൽ എം.കെ വിനോദ്, രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. വീർപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ എം.ആർ ഷാജി മുഖ്യപ്രഭാഷണം നടത്തി. പ്രതീഷ്, അഭിലാഷ് നേതൃത്വം നൽകി. മട്ടിണി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കുഞ്ഞുമോൻ, വേലിക്കകത്ത് രഞ്ജി നേതൃത്വം നൽകി.

പള്ളിയറ ദേവി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കെ.ജി യശോധരൻ, സോമൻ നാരായണൻ നേതൃത്വം കൊടുത്തു. ചെട്ടിയാംപറമ്പ് അയ്യപ്പക്ഷേത്രത്തിൽ കെ. ശിവരാജൻ, വി. വിനോദ് കുമാർ എന്നിവർനേതൃത്വം കൊടുത്തു. വെള്ളൂന്നി ആനയങ്കാവ്‌ ദേവിക്ഷേത്രത്തിൽ വിജയകുമാർ, ശിവജിത്ത് എന്നിവർ നേതൃത്വം നല്കി. കാക്കയങ്ങാട് ഗുരു മന്ദിരത്തിൽ നടന്ന ചടങ്ങിൽ രവീന്ദ്രൻ, ഗോപി നേതൃത്വം കൊടുത്തു. മണത്തണയിൽ രാജനും, എം. ജി മൻമദനും ചടങ്ങുകൾ നിയന്ത്രിച്ചു. മട്ടന്നൂരിൽ ഗംഗാധരൻ, ചന്ദ്രൻ എന്നിവരും ശ്രീകണ്ഠപുരത്ത് കെ.കെ സോമൻ, ശരത്ത് എന്നിവരും വാളത്തോട്‌ ക്ഷേത്രത്തിൽ അരുണൻ നാരങ്ങാമുറി, സുഭാഷ് എന്നിവരും മണിപാറ ഗുരുമന്ദിരത്തിൽ കണ്ണേത്ത് ശശി, പി.പി ഗോപി എന്നിവരും ചന്ദനക്കാംപാറയിൽ പ്രസന്നനും പത്മ പ്രഭയും ചടങ്ങുകൾക്ക് നേതൃത്വം നല്കി.