viswakarma
പയ്യന്നൂർ വിശ്വകർമ്മ വെൽഫേർ കമ്മിറ്റി അനുമോദനം , നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സമീറ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ : വിശ്വകർമ്മ വെൽഫേർ സൊസൈറ്റി അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുകയും വിവിധ പുരസ്കാര ജേതാക്കളായ ശില്പികളെ ആദരിക്കുകയും ചെയ്തു .പ്രസിഡന്റ് ടി.രാഘവന്റെ അദ്ധ്യക്ഷതയിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സമീറ ഉദ്ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്സിറ്റി അസി. ലോ ഓഫീസർ അഡ്വ. വൈ. വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.ബാബു, കെ.വി.സുരേശൻ ,ടി.വി. സന്തോഷ് എന്നിവർ സംസാരിച്ചു. ക്ഷേത്ര കലാ അക്കാദമി അവാർഡ് ജേതാക്കളായ ഡോ: സോമരാജ് രാഘവൻ ആചാര്യ , പി.വത്സൻ , പി.വി.രാമകൃഷ്ണൻ , ടി.വി.മുരളീധരൻ , പി.പത്മദാസ് , എന്നിവരെ ആദരിക്കുകയും വിദ്യാർത്ഥി പ്രതിഭകളായ ടി.പി. അക്ഷയ് , സി. നവീൻ എന്നിവരെ അനുമോദിക്കുകയും ചെയ്തു.