
കണ്ണൂർ:ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസിൽ വിവാദ ഫോൺ സംഭാഷണങ്ങളിലെ ശബ്ദം കെ.സുരേന്ദ്രന്റേത് തന്നെയെന്ന ഫോറസിക് റിപ്പോർട്ട് പുറത്തു വന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി പ്രസീത അഴീക്കോട്. തെളിവുകൾ കെട്ടിച്ചമച്ചതെന്ന സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രസീത പറഞ്ഞു. സി.കെ. ജാനുവിനെ മറയാക്കി രാഷ്ട്രീയ കച്ചവടമാണ് നടന്നത്. തെളിവുകൾ പുറത്തുവിട്ടപ്പോൾ തന്നെ വേട്ടയാടി. എല്ലാം അതിജീവിച്ചാണ് സത്യത്തിനായി നിലകൊണ്ടതെന്നും പ്രസീത പറഞ്ഞു.