carchandana

മട്ടന്നൂർ: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് കാസർകോട് റേഞ്ച് ഓഫീസർ വി .രതീശന്റെ നേതൃത്വത്തിൽ മട്ടന്നൂർ പഴശ്ശി കനാലിന് സമീപത്ത് നിന്ന് വാഹനത്തിൽ കടത്തുകയായിരുന്ന 63 കിലോ ചന്ദനവും ചന്ദനം മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും വാഹനവും സഹിതം രണ്ടുപേരെ പിടികൂടി. മട്ടന്നൂർ ശിവപുരം സ്വദേശികളായ കെ. ഷൈജു. എം ലിജിൻ . എന്നിവരാണ് പിടിയിലായത് വാഹനത്തിൽ ഉണ്ടായിരുന്ന ശ്രീജിത്ത് ,​ഷിജു,​സുധീഷ് .എന്നിവർ ഓടി രക്ഷപ്പെട്ടു . റേഞ്ച് ഓഫീസർ വി.രതീശൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ. ചന്ദ്രൻ,പി.ഷൈജു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ലിയാൻഡർ എഡൈ്വഡ് . കെ വി സുബിൻ .കെ ശിവ ശങ്കർ , സീനർ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവർ ടി.പ്രജീഷ്. എന്നിവരും വനം വകുപ്പുസംഘത്തിലുണ്ടായിരുന്നു.