കണ്ണൂർ : ലഹരിയുടെ ഉപയോഗം തടയാനും ബോധവൽകരണത്തിനുമായി കേരള പൊലീസ് നടപ്പിലാക്കുന്ന ഉണർവ്വ് യോദ്ധാവ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂളിൽ സിറ്റി പൊലീസ് കമ്മീഷണർ ആർ . ഇളങ്കോ നിർവഹിച്ചു. ജനമൈത്രി സുരക്ഷാ പദ്ധതി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്,കേരള പൊലീസ് അസോസിയേഷൻ, ജോർജ് ഫ്രാൻസിസ് പഠനകേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സെന്റ് മൈക്കിൾസ് സ്‌കൂൾ മാനേജർ ഫാ.രാജു അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.ജോർജ് ഫ്രാൻസിസ് പഠന കേന്ദ്രം അക്കാദമിക്ക് കോർഡിനേറ്റർ ഷൈജു മച്ചാത്തി ക്യാമ്പയിൻ വിശദീകരണം നടത്തി.കുട്ടികളുടെ ലഹരി വിരുദ്ധ ക്ലാസ്സും നടന്നു.