photo-
പാലക്കാട് അകത്തേത്തറ ശബരി ആശ്രമ ശതാബ്ദി ഹരിജൻ സേവക് സംഘ് നവതി വിളംബര യാത്രയ്ക്ക് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സ്വീകരണം നൽകിയപ്പോൾ

കണ്ണൂർ: പാലക്കാട് അകത്തേത്തറ ശബരി ആശ്രമ ശതാബ്ദി ഹരിജൻ സേവക് സംഘ് നവതി വിളംബര യാത്രയ്ക്ക് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സ്വീകരണം നൽകി. യാത്ര സ്വീകരണവും , ആനന്ദതീർത്ഥ സ്വാമികളുട സഹന സമരങ്ങൾ സെമിനാറും ഡോ.പുനലൂർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കേനന്നൂർ ഡിസ്ട്രിക്ട് ഗാന്ധി സെന്റിനറി സൊസൈ​റ്റി പ്രസിഡന്റ് ഇ.വി.ജി നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.ഡോ.എൻ. രാധാകൃഷ്ണൻ ,മാത്യു എം. കണ്ടത്തിൽ, എം ടി. ജിനരാജ്, കെ.സി. കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു. ഡോ.എ.ഗോപാലകൃഷ്ണൻ നായർ നയിക്കുന്ന യാത്ര 25 ന് പാലക്കാട് അകത്തേ തറയിൽ സമാപിക്കും.