online-dtp-photostat-assc
പേപ്പര്‍ വിലവര്‍ധനവ് പിന്‍വലിക്കണം

കാഞ്ഞങ്ങാട്: വർദ്ധിച്ചുവരുന്ന പേപ്പർ വിലവർദ്ധനവ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ ഹോസ്ദുർഗ് വെള്ളരിക്കുണ്ട് മേഖല രൂപീകരണയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി റൂയേഷ് കോഴിശേരി ഉദ്ഘാടനം ചെയ്തു. പി.രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സുദർശൻ ആലിങ്കൽ, ഉല്ലാസ് കുഞ്ഞമ്പു നായർ , സി.എം.മനോജ് കുമാർ , ദിനേശൻ മൂലക്കണ്ടം എന്നിവർ സംസാരിച്ചു. ബ്രിജേഷ് കുമാർ സ്വാഗതവും, ഹരികൃഷ്ണൻ.കെ.നന്ദിയും പറഞ്ഞു .ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് മേഖലാ ഭാരവാഹികളായി പി.രതീഷ് കുമാർ (പ്രസിഡന്റ്), ബ്രിജേഷ് ബാബു (സെക്രട്ടറി),
കെ.ഹരികൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.