കാഞ്ഞങ്ങാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിരണ്ടാം ജന്മദിനത്തിന്റെ ഭാഗമായി ആത്മ നിർഭർ ഭാരത് വോക്കൽ ഫോർ ലോക്കൽ പരിപാടിയുടെ ഭാഗമായി കർഷക മോർച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവുങ്കാൽ ആനന്ദശ്രമത്തിൽ വൃക്ഷ തൈ നട്ടു. അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. എച്ച്.ആർ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.കൃഷ്ണൻ, ബിജെപി ജില്ലാ സെക്രട്ടറി വേലായുധൻ കോടവലം, പദ്മനാഭൻ, ഗോപാലൻ, രവീന്ദ്രൻ മാവുങ്കാൽ, വൈശാഖ് മാവുങ്കാൽ, മധു പുതിയകണ്ടം, ശ്രീദേവി, പ്രസാദ്, ജിതീഷ് രാംനഗർ എന്നിവർ സംസാരിച്ചു. കെ.ഗംഗാധരൻ സ്വാഗതവും, ഗീതാ ബാബു നന്ദിയും പറഞ്ഞു.