കൂത്തുപറമ്പ്: പോപ്പുലർ ഫ്രണ്ട് ഹർത്താൽ കൂത്തുപറമ്പ് മേഖലയിൽ പൂർണ്ണം. അനിഷ്ട സംഭവങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. ടൗണിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങളെ ഹർത്താൽ സാരമായി ബാധിച്ചു. ഏതാനും മെഡിക്കൽ ഷോപ്പുകൾ മാത്രമെ തുറന്നു പ്രവർത്തിച്ചിരുന്നുള്ളൂ. അതോടൊപ്പം ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ മാത്രമേ റോഡിലിറങ്ങിയിരുന്നുള്ളൂ. പ്രശ്ന സാദ്ധ്യതയുള്ള ഇടങ്ങളിലെല്ലാം തന്നെ പൊലീസിനെ വിന്യസിച്ചിരുന്നു. അതേസമയം നഗരസഭയിൽ ഉൾപ്പെടുന്ന തൊക്കിലങ്ങാടിയിൽ മിക്കകടകളും തുറന്നു പ്രവർത്തിച്ചിരുന്നു. കൂത്തുപറമ്പ് ടൗണിലും പരിസരങ്ങളിലും പൊലീസ് പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തിയിരുന്നു.