
കണ്ണൂർ: എ.കെ.ജി സെന്റർ ബോംബേറു കേസിൽ അറസ്റ്റിലായ പ്രതിക്ക് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനുമായി അടുത്ത ബന്ധമുണ്ടെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ആരോപിച്ചു. ഇത്തരം ക്രിമിനൽ രാഷ്ട്രീയം കൊണ്ട് എങ്ങനെയാണ് മുന്നോട്ടുപോകാൻ കഴിയുകയെന്ന് കോൺഗ്രസ് നേതാക്കൾ ചിന്തിക്കണം. കോൺഗ്രസ് ഓഫീസിൽ ബോംബുണ്ടാക്കിയ ആൾ കെ.പി.സി.സി പ്രസിഡന്റായാൽ ഇത്രയേ പ്രതീക്ഷിക്കാനാവൂ. സംഭവത്തിൽ ഉന്നത കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ട്.
കേരളത്തിലെ പൊലീസ് മറ്റു സംസ്ഥാനങ്ങളിലെ സേനകൾക്ക് മാതൃകയാണ്. കൃത്യമായ തെളിവുകൾ ശേഖരിക്കാനുള്ളതിനാലാണ് പ്രതിയെ പിടികൂടാൻ വൈകിയത്. തികച്ചും ശാസ്ത്രീയമായി തെളിവുകൾ ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്. കേരള പൊലീസിന് ഇതിന് പൂച്ചെണ്ട് നൽകണം.
ഹിന്ദുത്വ വർഗീയതയെ നേരിടാൻ ഇസ്ലാമിക വർഗീയതയല്ല വേണ്ടത്. സംഘടനാ നിരോധനംകൊണ്ട് ഈ അപകടം തീരില്ല. എല്ലാ വർഗീയതയ്ക്കുമെതിരെ ജനങ്ങൾ ഒന്നിക്കണം.