mathil
ദേശീയ പാത വികസനം അടിപ്പാത ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കാസർകോട് സന്തോഷ് നഗറിൽ തീർത്ത മനുഷ്യമതിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ ഉൽഘാടനം ചെയ്യുന്നു

കാസർകോട്: ദേശീയ പാത വികസനത്തിന്റെ ഭാഗമായി സന്തോഷ് നഗറിനെ രണ്ടായി വിഭജിക്കുന്നതിനെ ഒഴിവാക്കി അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി മനുഷ്യ മതിൽ തീർത്തു. ജമാഅത്ത് ഭാരവാഹികൾ, കുടുംബശ്രീ, അമാസ്ക്ക് ക്ലബ് പ്രവർത്തകർ, സാമൂഹ്യ, സാംസ്ക്കാരിക പ്രവർത്തകർ, വിദ്യാർത്ഥികളും സമരത്തിൽ പങ്കെടുത്തു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉൽഘാടനം ചെയ്തു, ആക്ഷൻ കമ്മിറ്റി ചെയർമാൻ മജീദ് സന്തോഷ് നഗർ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ഫായിസ നൗഷാദ്, ഖൈറുന്നിസ സുലൈമാൻ, കൺവീനർ ഹമീദ് നെക്കര സ്വാഗതവും സുബൈർ മാര നന്ദിയും പറഞ്ഞു.