gold

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 44 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി മൊയിനുദ്ദീൻ ഫരാസിൽ നിന്നാണ് 864 ഗ്രാം സ്വർണം പിടിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ദുബായിൽ നിന്ന് ഗോ ഫസ്റ്റ് വിമാനത്തിൽ എത്തിയതായിരുന്നു ഇയാൾ. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പോളിത്തീൻ കവറിലാക്കി ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, പി.മുരളി, എം.കെ.രാമചന്ദ്രൻ, ഇൻസ്പെക്ടർമാരായ അശ്വിന നായർ, പങ്കജ്, സൂരജ് ഗുപ്ത തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.