op

തളിപ്പറമ്പ്: ആർദ്രം മിഷന് കീഴിൽ നവീകരിച്ച തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഒ.പി. വിഭാഗം 27 ന് ഉച്ചക്ക് ശേഷം 2.30 ന് എം.വി.ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും .നഗരസഭാ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി അദ്ധ്യക്ഷത വഹിക്കും. മെറ്റേർണിറ്റി ബ്ലോക്കിന്റെ താഴെയുള്ള രണ്ട് നിലകളാണ് 1.45 കോടി രൂപ ചെയലവഴിച്ച് ഒ.പി. വിഭാഗത്തിനായി നവീകരിച്ചത്. ദേശീയ ആരോഗ്യദൗത്യം വഴിയാണ് ഇതിനായുള്ള ഫണ്ട് ലഭ്യമാക്കിയത്. വിശാലമായ കാത്തിരിപ്പ് മുറികൾ, ജനറൽ ഒ.പി, എൻ.സി.ഡി ക്ലിനിക്ക്, വിവിധ സ്‌പെഷ്യാലിറ്റി ഒ.പികൾ, ഫാർമസി, ലബോറട്ടറി, ബ്ലഡ് സ്‌റ്റോറേജ് യൂണിറ്റ്, ഇ.സി.ജി, ആംബുലൻസ് ഷെഡ് എന്നിവയാണ് ഇതിന്റെ ഭാഗമായി ഒരുക്കിയത്. പത്രസമ്മേള സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, കൺവീനർ ഐ.വി.നാരായണൻ, സൂപ്രണ്ട് ഡോ.കെ.ടി.രേഖ, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.പി.മുഹമ്മദ്നിസാർ, എം.കെ.ഷബിത, കെ.നബീസാബീവി എന്നിവർ പങ്കെടുത്തു