പയ്യന്നൂർ: സ്വാശ്രയ കോളേജുകളെ യൂനിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ടിൽ ഉൾപ്പെടുത്തി സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്യണമെന്ന് പയ്യന്നൂരിൽ നടന്ന സെൽഫ് ഫിനാൻസിംഗ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ - കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.പി. ജയകുമാർ, കെ.കെ. കൃഷ്ണൻ, കെ.പി. അബ്ദുൾ അസീസ്, സി. നന്ദനൻ, ഡോ. എ.അബ്ദുൾ വഹാബ്, വിജയൻ പായം, ഇ.പി കൃഷ്ണകുമാർ, എ. അരവിന്ദ്, അരുൺ കൊല്ലം, പദ്മനാഭൻ, കെ.വി. സന്തോഷ് സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി.വി. കുഞ്ഞപ്പൻ സ്വാഗതവും കെ. പ്രീതി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പായം വിജയൻ (പ്രസിഡന്റ്), ഗണേശൻ, കെ. പ്രീതി (വൈസ് പ്രസിഡന്റുമാർ), ഇ.പി. കൃഷ്ണകുമാർ (സെക്രട്ടറി), കെ.വി. സന്തോഷ്, ചന്ദ്രജിത്ത് (ജോയിന്റ് സെക്രട്ടറിമാർ), കെ.പി. രമേശൻ (ട്രഷറർ).
പായം വിജയൻ (പ്രസിഡന്റ്), ഇ.പി. കൃഷ്ണകുമാർ (സെക്രട്ടറി)