bomb
നോർത്ത് പാറാട് ബോംബേറ് നടന്ന വീട്

പാനൂർ: എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. നോർത്ത് പാറാട്ടെ പാറമ്മൽ അജ്മലിന്റെ വീടിനു നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. മുറ്റത്ത് വീണാണ് ബോംബ് പൊട്ടിയത്. ബോംബേറിൽ നാശനഷ്ടമോ പരിക്കോയില്ല.
മൂന്നുദിവസം മുൻപ് എസ്.ഡി.പി.ഐ കുന്നോത്ത്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ഒരു യോഗം അജ്മലിന്റെ വീട്ടിൽ വച്ച് നടന്നിരുന്നു. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. കഴിഞ്ഞ ദിവസം പാനൂർ തങ്ങൾ പീടികയിൽ മുസ്ലിംലീഗ് നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായിരുന്നു. മുസ്ലിം ലീഗ് മൊകേരി പഞ്ചായത്ത് പ്രസിഡന്റ് കാങ്ങാടൻ അസീസിന്റെ വീടിന് നേരെയാണ് അജ്ഞാത സംഘം ബോംബറിഞ്ഞത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.

പാനൂരിൽ സോഷ്യൽ മീഡിയയിലൂടെയുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ സംഘടിക്കാനും ചെറുത്തുനിൽക്കാനും ആഹ്വാനം ചെയ്ത യുവമോർച്ച ജില്ലാ നേതാവ് സ്മിതേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.