vila
വിളവെടുപ്പ് മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കലാ കായിക സാംസ്കാരിക രംഗത്തും ജീവകാരുണ്യ മേഖലയിലും പ്രവർത്തിക്കുന്ന കൊളവയൽ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മൂന്നാം വർഷവും നെൽകൃഷിയിൽ നൂറുമേനി കൊയ്തു. സ്വകാര്യവ്യക്തികളിൽ നിന്നും പാട്ടത്തിനെടുത്ത മൂന്ന് ഏക്കർ സ്ഥലത്താണ് കൃഷി ഇറക്കിയത്. കൃഷിയിൽ നിന്ന് രണ്ടര ടണ്ണോളം നെല്ല് ലഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

വിളവെടുപ്പ് മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി കൊളവയൽ അദ്ധ്യക്ഷനായി. സി.പി.എം കൊളവയൽ ലോക്കൽ സെക്രട്ടറി എം.വി. നാരായണൻ, ഗംഗാധരൻ കൊളവയൽ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രാജേഷ് കാറ്റാടി എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. കുഞ്ഞികൃഷ്ണൻ കൊളവയൽ സ്വാഗതം പറഞ്ഞു. കൊയ്ത്ത് യന്ത്രത്തിന്റെ സഹായത്താൽ മൂന്നര ഏക്കർ പാടത്തെ മുഴുവൻ നെൽകൃഷിയും കൊയ്തെടുത്തു.