നീലേശ്വരം: ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി ശ്രീ വൈകുണ്ഠം നാട്യവേദി സംഘടിപ്പിക്കുന്ന ഏഴാമത് കോട്ടപ്പുറം നാടകോത്സവം ഡിസംബർ രണ്ടാം വാരത്തിൽ നടത്തും. കോട്ടപ്പുറം ശ്രീ വൈകുണ്ഠം ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. നാട്യവേദി ചെയർമാൻ മാട്ടുമ്മൽ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി രവീന്ദ്രൻ, ശ്രീ വൈകുണ്ഠ ക്ഷേത്രം പ്രസിഡന്റ് മലപ്പിൽ സുകുമാരൻ, പി.സി. സുരേന്ദ്രൻ നായർ, കെ. രാജഗോപാലൻ നായർ, കെ.എം. രാജൻ, ടി.വി. ഭാസ്കരൻ, എം.വി. ഭരതൻ വി.കെ. കുഞ്ഞിരാമൻ, ടി.വി. സജീവൻ, എം.പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
നാട്യവേദി സെക്രട്ടറി എ.രാജു സ്വാഗതവും ടി.വി.സജിൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കെ.പി. രവീന്ദ്രൻ (ചെയർമാൻ), മാട്ടുമ്മൽ കൃഷ്ണൻ (വർക്കിംഗ് ചെയർമാൻ), എ. രാജു (ജനറൽ കൺവീനർ), ടി.വി. രമേശൻ (ട്രഷറർ ).