തലശ്ശേരി:വിദ്യാർത്ഥികൾക്ക് സൈക്കിൾ പരിശീലനം നൽകാൻ സൈക്കിൾ ക്ലബ് രംഗത്ത്. സൈക്കിൾ ലഭ്യമാക്കാൻ കതിരൂർ ബാങ്ക് ഒപ്പവുമുണ്ട്. കതിരൂർ ബാങ്ക് സൈക്കിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാനുണ്ട ബേസിക് യു.പി.സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് സൈക്കിൾ പരിശീലനത്തിന്റെ ഭാഗമായി കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് സൈക്കിൾ വിതരണം ചെയ്തു. ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ വിതരണോദ്ഘാടനം ചെയ്തു ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ കെ.സരേഷ് , സെക്രട്ടറി ഹേമലത, സനേഷ് സംസാരിച്ചു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ബൈജു സ്വാഗതവും പ്രധാനാദ്ധ്യാപിക സുജ നന്ദിയും പറഞ്ഞു.