കാസർകോട്: ഒരു മാസത്തോളമായി ജില്ലയിലെ റേഷൻ കടകളിൽ ഗോതമ്പിന്റെ വിതരണം നിലച്ചതോടെ കോഴി കർഷകരും ഇതര സംസ്ഥാന തൊഴിലാളികളും വലയുന്നു.

റേഷൻ കാർഡ് ഉടമകൾക്ക് ചില കാർഡുകാർക്ക് ഒരു കിലോ ഗോതമ്പ് രണ്ട് രൂപയ്ക്കും മറ്റൊരു കാർഡിന് നാലു കിലോ ഗോതമ്പ് സൗജന്യമായും നൽകിയിരുന്നു. ചിലർ ഗോതമ്പ് അനാദികടകളിലേക്ക് ഒരു കിലോ പത്ത് രൂപയ്ക്ക് മറിച്ച് വിൽപ്പന നടത്തിയിരുന്നു. കടയുടമകൾ ഇത് 15 രൂപയ്ക്കാണ് കർഷകർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിറ്റിരുന്നത്. രാജസ്ഥാൻ, ജാർഖണ്ഡ്, ബംഗ്ലാദേശ് എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് കാസർകോട് ജില്ലയിൽ തൊഴിലെടുക്കുന്നവരിൽ ഭൂരിഭാഗവും. ഗോതമ്പ് വിഭവങ്ങളാണ് ഇവരുടെ മുഖ്യ ആഹാരം. ഗോതമ്പ് കിട്ടാതായതോടെ ഇതര സംസ്ഥാന തൊഴിലാളികൾ ഇതിനായി പരക്കം പായുകയാണ്.

കോഴി കർഷകരാകട്ടെ കോഴി ഫാം അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. കോഴികൾക്ക് അരിയും മറ്റു ഭക്ഷണ സാധനങ്ങളും വൻ തുക നൽകിയാണ് വാങ്ങുന്നത്. ഇത് വരും ദിവസങ്ങളിൽ കോഴികൾക്ക് വില കൂടാൻ കാരണമാകുമെന്ന് കർഷകർ പറയുന്നു.

പഞ്ചാബിൽ കാലവർഷക്കെടുതിയെ തുടർന്ന് ഗോതമ്പ് കൃഷി നശിച്ചതും കേന്ദ്ര സർക്കാറിനെതിരെ ഒരു വർഷം നീണ്ടു നിന്ന കർഷകസമരവും ഗോതമ്പ് ക്ഷാമത്തിന് കാരണമായി

റേഷൻ കട ഉടമകൾ