prakasan
കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാലക്കുന്നിൽ സംഘടിപ്പിച്ച സെമിനാർ സംസ്ഥാന വൈസ് പ്രസിഡന്റ് എം.പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കുന്ന് : പാലക്കുന്നിൽ ഒക്ടോബർ രണ്ടിനും മൂന്നിനും നടക്കുന്ന കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാലക്കുന്നിലും പാക്കം ചരൽക്കടവിലും സെമിനാർ സംഘടിപ്പിച്ചു. മലബാറിൽ കർഷക പ്രക്ഷോഭം എന്ന വിഷയത്തിൽ പാലക്കുന്നിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.പ്രകാശൻ ഉദ്ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ മധു മുതിയക്കാൽ അധ്യക്ഷത വഹിച്ചു . കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സി.എച്ച്‌ കുഞ്ഞമ്പു എം.എൽ.എ, ഏരിയാ പ്രസിഡന്റ്‌ കുന്നൂച്ചി കുഞ്ഞിരാമൻ, സെക്രട്ടറി ഇ. കുഞ്ഞിക്കണ്ണൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ലക്ഷ്‌മി എന്നിവർ സംസാരിച്ചു. കെ .സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു. പാക്കം ചരൽകടവിൽ കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റിയംഗം കെ. പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കുമാരൻ, രാഘവൻ വെളുത്തോളി, പി.കെ.അബ്ദുള്ള, ടി.സി.സുരേഷ്‌ എന്നിവർ സംസാരിച്ചു. എ.കുമാരൻ സ്വാഗതം പറഞ്ഞു.