പഴയങ്ങാടി: താരാപുരം ശ്രീ ദുർഗാംബിക നവരാത്രി ആഘോഷത്തിന് ക്ഷേത്രത്തിലെ വിളക്കുപൂജയോടെ തുടക്കമായി. 30ന് വൈകുന്നേരം ശ്രീദേവി ഭാഗവത പാരായണം തുടർന്ന് ഭഗവതിസേവ, ഒക്ടോബർ മൂന്നിന് തിങ്കളാഴ്ച ദുർഗാഷ്ടമി നാളിൽ വൈകുന്നേരം ഗ്രന്ഥം വെപ്പ്, ദുർഗാപൂജ, രാത്രി എട്ടുമണിക്ക് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള, നാലിന് മഹാനവമി നാളിൽ വൈകുന്നേരം ആറ് മണിക്ക്,ലക്ഷ്മി പൂജ, രാത്രി എട്ടുമണിക്ക് പണ്ഡിറ്റ് കറുപ്പൻ സ്മാരക കലാസാംസ്കാരിക വേദി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അഞ്ചിന് വിജയദശമി നാളിൽ രാവിലെ ആറുമ ണിക്ക് സരസ്വതി പൂജ, ഗ്രന്ഥമെടുപ്പ് ഏഴുമണിക്ക് വിദ്യാരംഭം, വാഹന പൂജ,രാവിലെ പത്ത് മണിക്ക് കേരള സംഗീത നാടക അക്കാദമി പ്രഥമ ക്ഷേത്രകലാ അക്കാദമി അവാർഡ് ജേതാവും ആകാശവാണി ദൂരദർശൻ കലാകാരനുമായ ശ്രീ മാണി വാസു ദേവ ചാക്യരും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്. തുടർന്ന് അ ന്നദാനം എന്നിവ നടക്കും.