പാനൂർ: തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ വി.കെ. തങ്കമണി സ്ഥാനമേറ്റു. മുന്നണി തീരുമാനപ്രകാരം മുസ്ലിം ലീഗിലെ നസീമ ചാമാളിയതിൽ രാജിവച്ചതിനെ തുടർന്നാണ് തങ്കമണിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുമെന്ന് വി.കെ.തങ്കമണി പറഞ്ഞു. പഞ്ചായത്ത് ഓഫീസിൽ നടന്ന തിരഞ്ഞെടുപ്പിൽ 10 വോട്ടുകൾക്കാണ് വിജയിച്ചത്. ആകെ 18 വാർഡ് ആണ് പഞ്ചായത്തിൽ ഉള്ളത്. അഞ്ചു അംഗങ്ങൾ ഉള്ള എൽ.ഡി.എഫിലെ വി.പി യശോദ ആയിരുന്നു എതിർസ്ഥാനാർത്ഥി. മൂന്ന് ബി.ജെ.പി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. തൃപ്രങ്ങോട്ടൂർ 16 ാം വാർഡ് അംഗമാണ്. മഹിള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുകൂടിയാണ്‌ പുല്ലുക്കര സ്വദേശിയായ തങ്കമണി. ഭർത്താവ് അശോകനോടൊപ്പം കടവത്തൂരിലാണ് താമസം.