കണ്ണൂർ: എഴുത്തുകാരനും പ്രഭാഷകനുമായ വാണിദാസ് എളയാവൂരിനെ തൂലിക നാമത്തിന് 70 വയസ്സു തികയുന്ന വേളയിൽ ആദരിച്ചു. കേനന്നൂർ ഡിസ്ട്രിക്ട് ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയാണ് സൊസൈറ്റിയുടെ സ്ഥാപകാംഗമായ വാണിദാസിനെ ആദരിച്ചത്. ഗംഗാധരൻ എന്ന പേരിനെ അതിജീവിച്ച തൂലിക നാമം എഴുപതാണ്ടായി സക്രിയമാണെന്ന് സൊസൈറ്റി വിലയിരുത്തി. സൊസൈറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഇ.വി.ജി നമ്പ്യാർ കൈമാറി .ജനറൽ സെക്രട്ടറി സി.സുനിൽ കുമാർ , വൈസ് പ്രസിഡന്റ് രാജൻ തീയറത്ത്, ജോയിന്റ് സെക്രട്ടറിമാരായ പി.വിജയകുമാർ , മുഹമ്മദ് റഷീദ്, ട്രഷറർ എം.ടി. ജിനരാജൻ എന്നിവരും കണ്ണൂർകോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, മോഹനൻ പൊന്നമ്പേത്ത് വാണിദാസിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.