blood

കാഞ്ഞങ്ങാട്: ഐ.എൻ.ടി.യു.സി ദേശീയ സമിതി അംഗവും കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ( ഐ.എൻ.ടി.യു.സി.) സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന എം.എസ്.റാവുത്തർ അനുസ്മരണത്തിന്റെ ഭാഗമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ( ഐ.എൻ.ടി.യു.സി ) കാഞ്ഞങ്ങാട് ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഫെഡറേഷൻ പ്രവർത്തകർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി. അനുസ്മരണ യോഗം മഹേഷ് കരിമ്പിൽ ഉദ്‌ഘാടനം ചെയ്തു. പി.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.നിമ്മി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പി.വി.ചന്ദ്രശേഖരൻ, കെ.വി.ഗോപകുമാർ, കെ.സുധീർ , എം.ബാലചന്ദ്രൻ, ജലീൽ കാർത്തിക . കെ.വി.ജനകൻ, എം.മോഹനൻ,എ.മദന , കെ.എ.റെജിമോൻ എന്നിവർ സംസാരിച്ചു.