photo
മടക്കരയിൽ പിടികൂടിയ മണൽ.

പഴയങ്ങാടി:മടക്കരയിൽ കണ്ണപുരം പൊലീസിന്റെ മിന്നൽ പരിശോധനയ്ക്കിടെ കടപ്പുറത്ത് കൂട്ടിയിട്ട 15 ലോഡ് മണൽ പിടികൂടി. മടക്കരക്കടവിൽ മൂന്ന് സ്ഥലത്ത് മണൽ മാഫിയ സംഘം പുഴയിൽ നിന്ന് കോരി എടുത്ത് കൂട്ടിയിട്ട നിലയിലായിരുന്നു മണൽ. രാത്രിയിൽ വളരെ ആസൂത്രിതമായി കരയിൽ എത്തിക്കുന്ന മണൽ പുലർച്ചയോടെ കടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇന്നലെ രാവിലെ 6 മണിയോടെ മിന്നൽ പരിശോധന നടത്തിയത്. കണ്ണപുരം സി.ഐഅനിൽകുമാർ, എസ്.ഐമാരായ സി.ജി.സാംസൺ, രമേശൻ, സി.പി.ഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മണൽ പിടികൂടിയത്. പിടികൂടിയ പൂഴി ജില്ലനിർമ്മിതി കേന്ദ്രത്തിന് കൈമാറി. വരും ദിവസങ്ങളിലും അനധികൃത മണല്‍ കടത്തിനെതിരെ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.