kunnamangalam-news
ചേനോത്ത് ഗവ: എൽ.പി.സ്കൂളിൽ കലിക്കറ്റ് എൻ.ഐ.ടി.യുടെ കീഴിൽ ആരംഭിച്ച സയൻസ് ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം കലിക്കറ്റ് എൻ.ഐ.ടി. ഡയരക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ നിർവഹിക്കുന്നു

കുന്ദമംഗലം: ചേനോത്ത് ഗവ. എൽ.പി.സ്കൂളിൽ കാലിക്കറ്റ് എൻ.ഐ.ടി.യുടെ കീഴിൽ ഭാരത് ഉന്നത് അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി സയൻസ് ടിങ്കറിംഗ് ലാബ് ആരംഭിച്ചു. ലാബിന്റെ ഉദ്ഘാടനം കലിക്കറ്റ് എൻ.ഐ.ടി. ഡയറക്ടർ പ്രൊഫ. പ്രസാദ്കൃഷ്ണ നിർവഹിച്ചു. എൻ.ഐ.ടി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയ ചുവർ ചിത്രങ്ങളുടെ അനാച്ഛാദനം എൻ.ഐ.ടി. ഡയറക്ടർ നിർവഹിച്ചു. പ്രധാനദ്ധ്യാപകൻ ശുക്കൂർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഉന്നത് ഭാരത് അഭിയാൻ ഫാക്കൽറ്റി ഇൻ - ചാർജ് ഡോ.ഷൈനി അനിൽകുമാർ , സ്റ്റുഡന്റ്സ് ഡീൻ ഡോ. രജനികാന്ത്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ.പോൾ , പി.ടി.അബ്ദുറഹിമാൻ, ഷീജ സുരേന്ദ്രൻ, വി.പി.രജിത , പി.എം.ഷൈബ, പ്രീതപീറ്റർ, സി.ഗംഗാധരൻ നായർ, കെ.ശശീധരൻ, പി.സത്യാനന്ദൻ, രാജൻ ചേനോത്ത്, ഖദീജ പ്രിയദർശിനി, അശ്വതി.എൻ.നായർ , സി.ജനനി, എം.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.