deepam
deepam

കോഴിക്കോട്: ജില്ലയിൽ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് മുതൽ നഗരം ദീപാലംകൃതമാവും. കോർപ്പറേഷൻ പരിധിയിലെ സ്ഥാപനങ്ങളും സർക്കാർ പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളും, റസിഡന്റ്‌സ് അസോസിയേഷനുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ദീപങ്ങൾ കൊണ്ട് അലങ്കരിക്കും.

നാടകോത്സവം, സാഹിത്യോത്സവം, നാടൻ കലകൾ, ശാസ്ത്രീയ നൃത്തം, ചുമർ ചിത്രമത്സരം, പൂക്കളമത്സരം തുടങ്ങിയ കലാമത്സരങ്ങളും കളരിപ്പയറ്റ്, അമ്പെയ്ത്ത്, വടംവലി, കസേരകളി, കരാട്ടെ തുടങ്ങി നിരവധി കായികമത്സരങ്ങളും ഓണനാളുകളിൽ കാണികൾക്കായി ഒരുക്കും. കോഴിക്കോട് ബീച്ച്, ടൗൺഹാൾ, മാനാഞ്ചിറ സ്‌ക്വയർ, ഭട്ട് റോഡ് , കുറ്റിച്ചിറ, ബേപ്പൂർ, തളി തുടങ്ങി നഗരത്തിലെ പ്രധാന വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

നാലിനും അഞ്ചിനും സാഹിത്യോത്സവം നടക്കും. അഞ്ചിന് സംഘടിപ്പിക്കുന്ന പൂക്കളമത്സരം ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടും. 9,10,11 തീയതികളിൽ വിവിധ നാടക സംഘങ്ങൾ ഒരുക്കുന്ന നാടകങ്ങൾ ടൗൺ ഹാളിൽ അരങ്ങേറും.വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടികൾ 11 ന് സമാപിക്കും.