കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ കോളേജ് ചെന്നൈയിലെ എസ് .പി.എസ് അക്കാ‌ഡമിയുമായി സഹകരിച്ച് യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഇൻഷുറൻസ് ആൻഡ് ബാങ്കിംഗ് സ്ഥാപനമായ ഗല്ലാഗർ സർവീസ് സെന്ററിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി ഒരു പ്ലേസ്‌മെന്റ് ഡ്രൈവ് സെപ്തംബർ 4 ന് സംഘടിപ്പിക്കുന്നു. 2018 ന് ശേഷം ബിരുദമോ ബിരുദാനന്തര ബിരുദമോ കരസ്ഥമാക്കിയ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക : 9496134610, 9360141952. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ നാലിന് 9:30 ന് കോളേജിൽ എത്തിച്ചേരണം.