വടകര: നഗരസഭയും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ ബോധവത്ക്കരണ പ്രചാരണത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റിയുടെ തീരദേശ വാർഡുകളിൽ ബൈക്ക് റാലി നടത്തി. സാൻഡ് ബാങ്ക്സിൽ നിന്നും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സജീവ് കുമാർ റാലി ഫ്ലാഗ്ഓഫ് ചെയ്തു. മണലിൽ മോഹനൻ അദ്ധ്യക്ഷം വഹിച്ചു. ഫിഷറീസ് ഓഫീസർ ദിൽന.ഡി.എസ് ,സുദിന മനോജ്, അനശ്വര കെ.വി, ഗീതു മഹേഷ്, പ്രഹ്ലാദൻ.കെ, നസീർ.ടി.കെ, ജബ്ബാർ എൻ.വി.യൂനസ് വി ,ഹാരിസ് കെ.എം പി കോസ്റ്റൽ പൊലീസ് ഓഫീസർമാരായ ബാബു കെ.എം, രാജേഷ .കെ എന്നിവർ പ്രസംഗിച്ചു .