photo
ബാലുശ്ശേരിയിലെ ഗതാഗതക്കുരുക്ക്

ബാലുശ്ശേരി: ഓണത്തിരക്കിലമർന്ന് ബാലുശ്ശേരി നഗരം. കൊവിഡിന്റെ ആശങ്കകൾ ഒഴിഞ്ഞതോടെ ഓണക്കാലം ആഘോഷിക്കാനുള്ള തിരക്കിലാണ് ജനങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം ജനങ്ങൾ നേരത്തേ തന്നെ ഷോപ്പിംഗിനും മറ്റുമായി എത്തിയതോടെ നഗരം ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുകയാണ്. തിരക്ക് ഏറെയും റെഡിമെയ്ഡ് ഷോപ്പുകളിലാണ്. ഓണത്തെ വരവേല്ക്കാൻ വൻ ഓഫറുകളുമായാണ് കച്ചവടക്കാർ ഉപഭോക്താക്കളെ മാടി വിളിക്കുന്നത്. ഇതിനിടയിൽ കട കാലിയാക്കൽ ബിസിനസ്സും തുടരുകയാണ്. സഹകരണ ഓണ ചന്തകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.അതേ സമയം ഓണക്കാലമായതോടെ കലാലയങ്ങളും ആഘോഷത്തിന്റെ വഴിയിലാണ്. പൂ കച്ചവടക്കാരും സജീവമായി രംഗത്തുണ്ട് . ഇടയ്ക്കിടെ പെയ്യുന്ന മഴ

കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും ആഘോഷങ്ങൾക്ക് കുറവില്ല.