വടകര: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മേപ്പയൂർ തിരുവങ്ങൂർ നിഷാദ് സി.കെ (28) ആണ് ചോമ്പാൽ പൊലീസിന്റെ പിടിയിലായത്. അഴിയൂർ അണ്ടിക്കമ്പനിക്കു സമീപമാണ് 0.45 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്. ചോമ്പാൽ എസ്.എച്ച് ഒ വി.കെ മനീഷ്, എസ്.ഐ കെ രാജേഷ്, സീനിയർ സിവിൽ ഓഫീസർമാരായ ഷാജി, അഖിലേഷ്, ലിനീഷ്, ഷിജേഷ്, ഡ്രൈവർ വിപിൻ എന്നിവർ പങ്കെടുത്തു.