കുന്ദമംഗലം: മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പി.ടി.എയും മർകസ് മാനേജ്മെന്റും അനുമോദിച്ചു. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ.അനിൽ.പി.എം ഉദ്ഘാടനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി.മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് വി.എം.റഷീദ് സഖാഫി മങ്ങാട് അദ്ധ്യക്ഷത വഹിച്ചു. മർകസ് അക്കാഡമിക് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, ഐ.ഐ.എം അസി.പ്രൊഫ.സൽമാൻ അലി, ഡോ. മുഹമ്മദലി മാടായി എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ എ.റഷീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.പി .അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.